ചരക്ക് കപ്പലില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്കത്ത്​: ​ സലാലയിലേക്ക് വന്ന ചരക്ക് കപ്പലില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശി ജോസ് തോമസിന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔറസ് ഷിപ്പ് മാനേജ്‌മെന്റിന് കീഴിലെ കപ്പലിലെ എന്‍ജിനിയര്‍ ആയിരുന്നു ജോസ് തോമസ്.

കെയ്‌റോയില്‍നിന്നും സലാലയിലേക്ക് ചരക്കുമായി വരുന്നതിനിടെ കപ്പലില്‍ സൂക്ഷിച്ചിരുന്ന രാസലായനി കുടിവെള്ളമാണെന്ന് കരുതി കുടിക്കുകയും മരണം സംഭവിക്കുകയുമായിയിരുന്നു. ആഗസ്റ്റ്​ 11ന് ആണ് മരണം സംഭവിച്ചത്. സലാല തുറമുഖത്ത് മൃതദേഹം ഇറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സുഹാര്‍ തുറമുഖത്ത് ഇറക്കുകയും സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ആയിരുന്നു.

വ്യാഴാഴ്ച രാത്രി 10 മണിക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. തൃശൂര്‍ സ്വദേശി ആണെങ്കിലും ജോസ് തോമസും സഹോദരി ഡോ. ശ്വേത തോമസും മാതാപിതാക്കളായ തോമസ്, സാലി ജേകബ് എന്നിവര്‍ക്കൊപ്പം കാര്‍ണാടകയിലെ കുടകിലാണ് താമസിച്ചിരുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലാതാമസം നേരിട്ടത്​.

Tags:    
News Summary - The body of a Thrissur native who died on a cargo ship was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.