മസ്കത്ത്: മലേഷ്യയിലെ ക്വലാലംപൂർ നഗരത്തിൽ നടന്ന ഇസ്ലാമിന്റെ സമഗ്രതയെക്കുറിച്ചുള്ള തെരെങ്കാനു അന്താരാഷ്ട്ര ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയമാണ് പരിപാടിയിൽ സംബന്ധിച്ചത്.
ഉച്ചകോടിയിൽ വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ഉച്ചകോടിയിൽ ഒമാൻ പ്രതിനിധി സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഇഫ്ത ഓഫിസ് സെക്രട്ടറി ജനറൽ ശൈഖ് അഹമ്മദ് സൗദ് അൽ സിയാബിയാണ് നയിച്ചിരുന്നത്. ‘ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഇസ്ലാമിന്റെ സമഗ്രത’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. മുസ്ലിംകൾ തമ്മിൽ ഐക്യവും സഹവർത്തിത്വവും കൈവരിക്കണമെന്ന് അൽ സിയാബി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.