Posted On
date_range Updated On
date_range അല്‍ അന്‍സബ് സ്ട്രീറ്റില്‍ താൽക്കാലിക ഗതാഗത മാറ്റം
മസ്കത്ത്: അല്‍ അന്‍സബ് സ്ട്രീറ്റില്‍ താൽക്കാലിക ഗതാഗത മാറ്റങ്ങളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. അല്‍ അന്‍സബ്- ജിഫ്നൈന്‍ രണ്ടുവരിപാത നിര്‍മാണപദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലാണ് മാറ്റങ്ങള്‍. ആദ്യ ഘട്ടത്തില്‍ അന്‍സബ് സ്ട്രീറ്റില്‍ താൽക്കാലിക ട്രാഫിക് ലൈറ്റുകള്‍ സജീവമാക്കും. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി അന്‍സാബ് റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടും. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് നടപടി. വാഹനമോടിക്കുന്നവര്‍ ജാഗ്രതക്കൊപ്പം ട്രാഫിക് അടയാളങ്ങള്‍ പാലിക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.