Posted On
date_range Updated On
date_range സാങ്കേതിക തകരാർ; ഒമാൻ എയർ മിലാൻ വിമാനത്താവളത്തിൽ തിരിച്ചിറക്കി
മസ്കത്ത്: സാങ്കേതിക തകരാറിനെത്തുടർന്ന് ഒമാൻ എയറിന്റെ വിമാനം മിലാൻ വിമാനത്താവളത്തിൽ വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതർ വ്യക്തമാക്കി. മിലാനിൽനിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് പറന്നുയർന്നുടനെതന്നെ മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
എല്ലാ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കുകയും ഇതര വിമാനങ്ങൾ ക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുവെന്നും ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.