Posted On
date_range Updated On
date_range അധ്യാപക ദിനം: 23ന് സ്കൂളുകൾക്ക് അവധി
മസ്കത്ത്: ഒമാനി അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സുൽത്താനേറ്റിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും.എല്ലാ വർഷവും ഫെബ്രുവരി 24നാണ് ഒമാനി അധ്യാപക ദിനമായി ആചരിക്കുന്നത്.ഈ വർഷം അധ്യാപക ദിനം തിങ്കളാഴ്ചയായതിനാൽ, അതിനു മുമ്പുള്ള ഞായറാഴ്ച അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും അവധിയായി നൽകുകയായിരുന്നു. ഇതുപ്രകാരം വാരാന്ത്യദിനങ്ങളുൾപ്പെടെ തുടച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.