ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ൽ സി.​പി.​എ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പമ്പിൽ കൃത്രിമം: പരിശോധന ശക്തമാക്കി സി.പി.എ

മസ്കത്ത്: ഇന്ധന സ്റ്റേഷനുകളിലെ പമ്പിൽ കൃത്രിമം കാണിച്ചതിന് ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ) നടപടിയെടുത്തു. ദാഹിറ ഗവർണറേറ്റിലെ സ്ഥാപനത്തിനെതിരെയാണ് നടപടി. നിയമ ലംഘനം നടത്തിയതിന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ മൂന്ന് ഇന്ധന സ്റ്റേഷനുകൾക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് നൽകി.

പരാതിയെത്തുടർന്ന് ഉപഭോക്തൃ സംരക്ഷണ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നിയമങ്ങളും ഇന്ധന സ്റ്റേഷനുകൾ നടത്തുന്നവർ പാലിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഷോപ്പിങ് സെന്‍ററുകളിൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഓഫറുകൾ നൽകുന്നുണ്ടോ എന്ന് പരിശോധിക്കാനും കാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Tampering at the pump: CPA has strengthened the inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.