മസ്കത്ത്: വേനൽകാലത്ത് പ്രാദേശിക ടൂറിസം മേഖലയെ സജീവമാക്കുന്നതിന് കാമ്പയിനുമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം. ’ചേഞ്ച് ദ അറ്റ്മോസ്ഫിയർ’ എന്നു പേരിട്ടിരിക്കുന്ന കാമ്പയിനിലൂടെ പൈതൃകവും ടൂറിസ്റ്റ് സൈറ്റുകളും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പരിചയപ്പെടുത്തും. ജൂൺ 15ന് ആരംഭിച്ച കാമ്പയിൻ ആഗസ്റ്റ് 31വരെ തുടരും.
ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ക്രിയാത്മകമായി പ്രയോജനം ചെയ്യുക എന്നതാണ് മന്ത്രാലയം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മ്യൂസിയങ്ങൾ, വാണിജ്യ, വിനോദ കേന്ദ്രങ്ങൾ, താരതമ്യേനെ ചൂട് കുറഞ്ഞ പ്രദേശങ്ങളായ ജബൽ ശംസ്, ജബൽ അഖ്ദർ, കൂടാതെ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ ബീച്ചുകൾ, സമുദ്ര പ്രവർത്തനങ്ങൾ മറ്റുമാണ് കാമ്പയിനിലൂടെ എടുത്തുകാണിക്കുന്നത്.
കാമ്പയിനിന്റെ ഭാഗമായി ടൂർ കമ്പനികൾ ക്രൂസ് കപ്പലുകളും സാഹസിക ടൂറുകളും ഒരുക്കിയിട്ടുണ്ട്. താമസം, വിനോദം, ഷോപ്പിങ്, റസ്റ്റാറന്റ് ഓഫറുകളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്.
സമൂഹമാധ്യമ സൈറ്റുകൾ, പ്രാദേശിക റേഡിയോ സ്റ്റേഷനുകൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവയുൾപ്പെടെ വിവിധ പ്രമോഷൻ മാർഗങ്ങളിലൂടെ ടൂറിസം മേഖലയിലെ പങ്കാളികളുമായും വാണിജ്യ കേന്ദ്രങ്ങളുമായും സഹകരിച്ചാണ് കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.