മസ്കത്ത്: വിശുദ്ധമാസം ആഗതമായിരിക്കെ, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിക് റമദാൻ ആശംസകൾ നേർന്നു. സൽകർമങ്ങൾ സ്വീകരിക്കപ്പെടുകയും, പ്രതിഫലങ്ങൾ വർധിക്കുകയും, നന്മയും വിജയവും നിലനിൽക്കുകയും ചെയ്യുന്ന ഈ പുണ്യമാസത്തിൽ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങളിലും സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടെ എന്ന് കേബ്ൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. വിവിധ ലോക നേതാക്കളും സുൽത്താനും ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.