സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദേശം സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ നജീബ് ബിൻ ഹിലാൽ അൽ ബുസൈദി സൗദി ഉപ വിദേശകാര്യ മന്ത്രി വലീദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജിക്ക് കൈമാറുന്നു
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന് സന്ദേശമയച്ചു. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ, സൗദി ഉപ വിദേശകാര്യ മന്ത്രി വലീദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജിക്ക്, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ നജീബ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് സന്ദേശം കൈമാറിയത്.
ഒമാനും സൗദിയുമായുള്ള സൗഹൃദപരമായ ബന്ധം ഊന്നിപ്പറയുന്ന സന്ദേശമാണ് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും ദ്വികക്ഷി ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതുമാണ് സന്ദേശത്തിന്റെ മുഖ്യ ഉള്ളടക്കം. ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളായ ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന ദീർഘകാല ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധങ്ങളെയും സന്ദേശത്തിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.