സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച അൽജീരിയയിലേക്ക് തിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം ശക്തിപ്പെടുത്തുന്നതിൽ വരാനിരിക്കുന്ന സന്ദർശനം പ്രധാന ചുവടുവെപ്പാകും. സന്ദർശനവേളയിൽ സഹകരണത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന പുതിയ തലങ്ങളിലേക്ക് ഉഭയകക്ഷി ബന്ധങ്ങൾ ഉയർത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
അറബ് നിലപാടുകൾ ഏകീകരിക്കുന്നതിനും സംയുക്ത അറബ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ശക്തമായ ഊന്നൽ നൽകി ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഉന്നതതല കൂടിയാലോചനകളും നടക്കും. പ്രദേശിക അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറും. വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും. ഉന്നതല സംഘം സുൽത്താനെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.