സുഹാർ മലയാളി സംഘം യുവജനോത്സവത്തിന് കൊടിയേറി

സുഹാർ: സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തിൽ സുഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന എട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ കൊടിയേറ്റം. അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ പ്രത്യേകം തയാറാക്കിയ മൂന്ന് വേദികളിൽ ആണ്​ പരിപാടികൾ നടക്കുന്നത്​. മലയാള സിനിമ സംവിധായകൻ ബോബൻ സാമുവൽ, സിനിമാ താരം രശ്മി ബോബൻ എന്നിവർ മുഖ്യാഥിതികൾ ആയി.

യുവജനോത്സവ വിധികർത്താക്കൾ, സംഘടനാ പ്രതിനിധികൾ, സ്വദേശി പ്രമുഖർ മലയാളി സംഘം ഭാരവാഹികൾ, പരിപാടിയുടെ മുഖ്യ പ്രയോജകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്​ഘാടന ചടങ്ങുകൾ. വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗതാഞ്ജലി തുടങ്ങി മൂന്നു വേദികളിൽ ആയി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായി.

പാട്ടിന്റെയും ഡാൻസിന്റെയും കവിതാ പാരയണത്തിന്റെയും മറ്റു മത്സര ഇനങ്ങളുടെയും അകമ്പടിയോടെ മത്സരാർഥികൾ അരങ്ങിൽ നിറഞ്ഞാടി. ശനിയാഴ്ച എട്ടുമണിയോടെ ആരംഭിക്കുന്ന പരിപാടി രാത്രി അവസാനിക്കും. കലാ തിലകം, കലാ പ്രതിഭ, സർഗ്ഗ പ്രതിഭ, കലാ ശ്രീ എന്നീ പട്ടങ്ങൾക്കായുള്ള പോയിന്റ് ഉറപ്പിക്കാനുള്ള അവസാന പരിശീലനത്തിലാണ് മത്സരാർഥികൾ.

Tags:    
News Summary - Suhar Malayalee team raised flag for youth festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.