നി​സ്​​വ ഇ​ന്ത്യ​ന്‍ സ്കൂ​ളി​​ലെ വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ള്‍ ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ

നിസ്വ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു

മസ്കത്ത്: നിസ്വ ഇന്ത്യന്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു. കുട്ടികള്‍ക്ക് ബാഡ്ജ് വിതരണം പരിപാടി നിസ്വ മുനിസിപ്പാലിറ്റി ഹെഡ് ഖൽഫാൻ ബിൻ ഖാസിം ആൽ ബൂസൈദി ഉദ്ഘാടനം ചെയ്തു.

കുട്ടികളില്‍ പഠനത്തോടൊപ്പം ഇത്തരത്തിലുള്ള നേതൃത്വ പാടവ പരിപാടികൾ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിസ്വ മുനിസിപ്പാലിറ്റി അസിസ്റ്റന്‍റ് ഹെഡ് അബ്ദുല്ല മുഹമ്മദ് ആൽ ഹദ്റമി വിശിഷ്ടാതിഥിയായി. പ്രിന്‍സിപ്പൽ ജോണ്‍ ഡൊമിനിക് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്.എം.സി പ്രസിഡന്റ് നൗഷാദ് കക്കേരി, വൈസ് പ്രിന്‍സിപ്പല്‍ ബിജു മാത്യു, അസിസ്റ്റന്‍റ് വൈസ് പ്രിന്‍സിപ്പല്‍ ഫഹീം ഖാൻ, മുതിർന്ന അധ്യാപകർ എന്നിവര്‍ കുട്ടികള്‍ക്ക് ബാഡ്ജ് വിതരണംചെയ്തു. സ്കൂള്‍ ഹെഡ് ബോയി ആയി സുനു ആര്യനും ഹെഡ് ഗേള്‍ ആയി ഗീതിക ലാലും ചുമതലയേറ്റു.

സ്പോര്‍ട്സ് ക്യാപ്റ്റന്‍-സൗരബ് കുമാർ, ശ്രുതിക്ഷ ശ്രീനിവാസൻ, അസിസ്റ്റന്‍റ് ഹെഡ് ബോയി അബ്ദുൽ വാഹിദ് ഖുറൈശി, അസിസ്റ്റന്‍റ് ഹെഡ് ഗേള്‍-ഹന്ന നീഹാരിക ഫ്രാങ്ക്, ഗ്രീൻ ഹൗസ് ക്യാപ്റ്റന്മാർ- നോയൽ അജി, റൂത്ത് ജോൺ, യെല്ലോ ഹൗസ് ക്യാപ്റ്റന്മാർ സോബിൻ ബിജു വർഗീസ്, പാർത്തി ശിൽ, ഹൗസ്‌ ക്യാപ്റ്റന്മാർ- അനുരാഗ് നന്ദി, മറിയം ജാക്കിർ ഹുസൈൻ, ബ്ലൂ ഹൗസ്‌-മുഹമ്മദ് അഹ്മദ്, ആലിയ അൻസാരി, കോ-കരിക്കുലർ കോഓഡിനേറ്റർ ഐശ്വര്യ വിമൽ, ലിറ്റററി കോഓഡിനേറ്റർ അബിയ ഹന്ന, അനു പണിക്കർ സോഷ്യൽ സർവിസ് കോഓഡിനേറ്റർ ആബിയ മോഹിദീൻ പിച്ചേ എന്നിവർ പ്രതിനിധികളായി ചുമതലയേറ്റു.

Tags:    
News Summary - Student representatives took charge at Niswa Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.