ഏബൽ എബ്രഹാം, മീന മനോജ്​ ,സുനു ആര്യൻ, ഗീതിക ലാൽ

നിസ്​വ ഇന്ത്യൻ സ്​കൂളിൽ വിദ്യാർഥി പ്രതിനിധികൾ സ്ഥാനമേറ്റു

മസ്​കത്ത്​: നിസ്​വ ഇന്ത്യൻ സ്​കൂളിൽ പുതിയ വിദ്യാർഥി പ്രതിനിധികൾ സ്​ഥാനമേറ്റു. സൂം പ്ലാറ്റ്​ഫോം വഴി നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ജോൺ ഡൊമിനിക്​ ജോർജ്​ വിദ്യാർഥി പ്രതിനിധികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്​.എം.സി അക്കാദമിക്​ കൺവീനർ അരുണ കുമാർ കാവൂർ വിശിഷ്​ടാതിഥിയായിരുന്നു. തുടർന്ന്​ വിദ്യാർഥികൾ സ്​കൂൾ സോങ്​ ആലപിച്ചു. ഏബൽ എബ്രഹാം ഹെഡ്​ ബോയിയും മീന മനോജ്​ ഹെഡ്​ ഗേളുമാണ്​.

മറ്റു​ പ്രതിനിധികൾ: സുനു ആര്യൻ (അസി.ഹെഡ്​ ബോയ്​), ഗീതിക ലാൽ (അസി.ഹെഡ്​ ഗേൾ), വി. കവിഷ്​ക, അബിയ മുജീബ്​ (സ്​പോർട്​സ്​ ക്യാപ്​റ്റൻ), ഷമീർ ശുക്കൂർ, ദിൽബ ഷാജഹാൻ (യെലോ ഹൗസ്​ ക്യാപ്​റ്റൻ), അർസലാൻ അഹമ്മദ് (റെഡ്​ഹൗസ്​ ക്യാപ്​റ്റൻ), സൈനബ്​ (ഗ്രീൻ ഹൗസ്​ ക്യാപ്​റ്റൻ), മാത്യു സഞ്ജയ്, ഹയറിൻ അലി (ബ്ലൂഹൗസ്​ ക്യാപ്​റ്റൻ). ചടങ്ങിൽ സാർവ്യ വേളങ്കി സ്വാഗതവും മീന മനോജ്​ നന്ദിയും പറഞ്ഞു.

Tags:    
News Summary - Student Representatives at Niswa Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.