????????? ????????? ??????? ??????? ?????? ???????????? ???????????? ???????? ??????????????????????

‘സ്പെക്ട്രം’ വാര്‍ഷിക പ്രദര്‍ശനം നടത്തി

മസ്കത്ത്: ദാര്‍സൈത് ഇന്ത്യന്‍ സ്കൂള്‍ പ്രൈമറി വിഭാഗം ‘സ്പെക്ട്രം’ വാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിച്ചു. ജൈവലോകം, പുനരുപയുക്ത ഊര്‍ജ സ്രോതസ്സ്, ഉത്സവങ്ങള്‍, ഇന്ത്യ-ഒമാന്‍, മനുഷ്യശരീരം, ജലലോകം, മലിനീകരണം, സ്മാരകങ്ങള്‍, ഖരം, ദ്രാവകം, ഗ്ളാസ്, ബഹിരാകാശ നടത്തം, ഗ്രാമ-നഗര ജീവിതം, ആരോഗ്യവും ശാരീരീകക്ഷമതയും, പ്രപഞ്ചം, മണ്ണ്, സംഖ്യാകൗതുകം, വ്യാകരണ കളികള്‍, പ്രശസ്ത വ്യക്തികള്‍, പ്രകൃതിയുടെ ഗണിത ബന്ധങ്ങള്‍, പരിസ്ഥിതി സൗഹൃദ പ്രകൃതി തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള നിര്‍മിതികളാണ് പ്രദര്‍ശിപ്പിച്ചത്. 
ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലെ എഴുന്നൂറോളം  കുട്ടികള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. മസ്കത്ത് ഡയമണ്ട് ഗേറ്റ് എന്‍റര്‍പ്രൈസസ് ജനറല്‍ മാനേജര്‍ മറിയം ഖല്‍ഫാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 
സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് അജയന്‍ പൊയ്യാറ, അക്കാദമിക് ഉപ കമ്മിറ്റി മേധാവി നിഖില അനില്‍കുമാര്‍, പാരന്‍റ് റിലേഷന്‍ ഉപ കമ്മിറ്റി മേധാവി ജയകിഷ് പവിത്രന്‍, പര്‍ച്ചേസ് ഉപ കമ്മിറ്റി മേധാവി മുഹമ്മദ് തുഫൈല്‍ അഹ്മദ്, പാഠ്യേതര ഉപ കമ്മിറ്റി മേധാവി അഫ്റോസ് അഹ്മദ്, കായിക ഉപ കമ്മിറ്റി മേധാവി സി.എക്സ്. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. തഷ്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    
News Summary - spritcom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.