മസ്കത്ത്: രാജ്യത്ത് ആളില്ലാ പേടകങ്ങളുടെ (ഡ്രോണുകൾ) ഉപയോഗം സംബന്ധിച്ച് സമഗ്രമായ നിയമനിർമാണം പരിഗണനയിൽ. ഡ്രോണുകളുടെ വിൽപന, ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കരട് നിയമം രൂപവത്കരിക്കുന്നത് സംബന്ധിച്ച നിർദേശത്തിന് സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. ഡോ.യാഹ്യാ ബിൻ മഹ്ഫൂദ് അൽ മൻതരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഡ്രോണുകളുടെ ഉപയോഗവും മറ്റും വ്യവസ്ഥാപിതമാക്കുന്നതിന് രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ സയ്യിദ് ഡോ. സൈദ് സുൽത്താൻ ഹമൂദ് അൽ ബുസൈദിയുടെ വിശദീകരണം കേട്ട ശേഷമാണ് കരട് നിയമം സംബന്ധിച്ച നിർദേശത്തിന് അംഗീകാരം നൽകിയത്.
വർധിച്ചുവരുന്ന വിൽപന കണക്കിലെടുത്ത് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിരവധി ലോക രാഷ്ട്രങ്ങൾ നിയമം പാസാക്കിയതായി ഡോ. സൈദ് സുൽത്താൻ പറഞ്ഞു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് ഇൗ നിയമങ്ങൾ പാസാക്കിയിട്ടുള്ളത്. അതേസമയം, ഇത്തരം നിയമങ്ങൾ ആളില്ലാപേടകങ്ങൾ ഉപയോഗിക്കുന്നതു വഴിയുള്ള ഗുണഫലങ്ങളെ തടയില്ല. ആംബുലൻസ് റെസ്ക്യൂ, ഫോേട്ടാഗ്രഫി, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവക്ക് ആളില്ല പേടകങ്ങൾ ഉപയോഗിച്ചുവരുന്ന രാജ്യങ്ങളുണ്ട്. ഒമാനിലും ഇത്തരത്തിലൊരു നിയമം സംബന്ധിച്ച പഠനം നടത്തേണ്ടതുണ്ടെന്ന് അേദ്ദഹം ചൂണ്ടിക്കാട്ടി. സ്വകാര്യ പെർമിറ്റുകൾ നൽകുന്നതിന് ഒമാനിൽ അധികാരപ്പെട്ട കേന്ദ്രങ്ങളില്ലെന്നുപറഞ്ഞ അദ്ദേഹം, ഇൗ ഹോബി പരിശീലിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ നിശ്ചയിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
സിവിൽ ഏവിയേഷൻ നിയമത്തിൽ ഉൾക്കൊള്ളിക്കാതെ ഇതിനായി പ്രത്യേക നിയമംതന്നെ രൂപവത്കരിക്കണം. ഇറക്കുമതി, വിൽപന, പ്രചാരണം, ഉപയോഗം എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തും. സുരക്ഷ, സാേങ്കതിക മാനദണ്ഡങ്ങൾക്കുപുറമെ വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും ഉൾക്കൊള്ളിക്കണമെന്ന് ഡോ.സൈദ് സുൽത്താൻ പറഞ്ഞു. ബുറൈമിയിലും മുസന്ദമിലും ഫ്രീസോണുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സ്റ്റേറ്റ് കൗൺസിൽ നിർദേശത്തെ അഭിനന്ദിച്ച് മന്ത്രിസഭാ കൗൺസിൽ അയച്ച നിർദേശവും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.