Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യൂനിയൻ ആഘോഷ പരിപാടികൾ റദ്ദാക്കി
മസ്കത്ത്: എസ്.എൻ.ഡി.പി യൂനിയൻ ഒമാൻ യൂനിയന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയാതായി ഭാരവാഹികൾ അറിയിച്ചു. വയനാട്ടിൽ സംഭവിച്ച മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ വാർഷികവും, പൊന്നോണം 2024 എന്ന ഓണാഘോഷ പരിപാടിയുമാണ് മാറ്റി വെക്കാൻ തീരുമാനിച്ചതെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. കൂടാതെ ആഘോഷ പരിപാടികൾക്കായി സമാഹരിക്കാൻ ഉദ്ദേശിച്ചിരുന്ന തുക വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകാനും യൂനിയൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.