മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ ഗുരുപുഷ്പാഞ്ജലി പ്രാർഥനായജ്ഞത്തിന് മസ്ക്ത്തിൽ തുടക്കമായി. മസ്കത്ത് ശിവക്ഷേത്രാഗണത്തിൽ നടന്ന പ്രാർഥനാ യജ്ഞം ഒമാൻ യൂനിയൻ ചെയർമാൻ എൽ.രാജേന്ദ്രൻ, കൺവീനർ ജി. രാജേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എസ്. വസന്തകുമാർ,കോർ കമ്മിറ്റി മെമ്പർ ഡി.മുരളീധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ മാനവഹൃദയങ്ങളിലും എത്തിച്ചേരണമെന്ന മഹത്തായ ഗുരുസന്ദേശമാണ് ‘ഗുരുപുഷ്പാജ്ഞലി’ എന്ന ഈ പ്രാര്ഥനായജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇങ്ങിനെയുള്ള കൂടിച്ചേരലിലൂടെ എസ്.എൻ.ഡി.പി ഒമാന്‍ യൂനിയന്റെ എല്ലാ ശാഖയില്നിന്നുമുള്ള അംഗങ്ങള്‍ക്ക് പരസ്പരം കാണുവാനും, സംവധിക്കാനും അതിലൂടെ ഗുരുസന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുവാനാകുമെന്ന് പ്രത്യാശിക്കുന്നതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാദ്യ വിദഗ്ധന്മാരായ സുനിൽ കൈതാരം, വിനോദ് പെരുവ കൂടാതെ, സുനീത്കുമാർ, ബബിത ശ്യാം, ഡ്രീം ഷാ ബ്ലസ്സൻ എന്നിവരും ചേർന്ന് നടത്തിയ ഗുരുദേവ കൃതികളുടെ ആലാപനം ഏറെ ഭക്തിസാന്ദ്രവും ഹൃദ്യവുമായ അനുഭവമായി മാറി. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വൈകീട്ട് 7.15 ന് മസ്കത്തിലെ ശിവക്ഷേത്ര ഹാളിൽ ഗുരുദേവ പൂജയും പ്രാർഥനയും ഉണ്ടാകുമെന്ന് എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.