സോഹാർ: സോഹാർ മലയാളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാറുമായി സഹകരിച്ച് പത്താമത് യുവജനോത്സവ ഭാഗമായി കഥാ-കവിതാ-ചിത്രരചന, കളറിങ് മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ സോഹാറിലെ ലുലു ഹൈപർമാർക്കറ്റിന്റെ രണ്ടാം നിലയിലെ ഹാളിൽ നടക്കുന്ന പരിപാടിയിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപൺ കാറ്റഗറികളിലായി വിവിധ ഇനങ്ങളിലെ മത്സരങ്ങളിൽ മാറ്റുരക്കാൻ നിരവധി മത്സരാർഥികൾ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഓഫ് സ്റ്റേജ് മത്സരം കോഓഡിനേറ്റർ ഡോക്ടർ ഗിരീഷ് നാവത്ത്, കൾചറൽ കൺവീനർ ജയൻ മേനോൻ എന്നിവർ പറഞ്ഞു.
രജിസ്റ്റർ ചെയ്യാത്തവർക്ക് മത്സരസമയത്തിന് മുമ്പ് സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാമെന്ന് പ്രസിഡന്റ് മനോജ്കുമാറും ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടനും അറിയിച്ചു. യുവജനോത്സവ ഭാഗമായി നവംബർ ഏഴ്, എട്ട് തീയതികളിൽ സോഹാർ പ്ലാസയിലെ നാല് തിയറ്ററുകളിലായി നടക്കുന്ന നൃത്ത-സംഗീത മത്സരയിനങ്ങൾ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.