എസ്.കെ.എസ്.എസ്.എഫ് സലാല കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്‍റ്സ് മീറ്റിൽ റാഹിദ് പനമരം ക്ലാസെടുക്കുന്നു
Posted On
date_range Updated On
date_range എസ്.കെ.എസ്.എസ്.എഫ് സ്റ്റുഡന്‍റ്സ് മീറ്റ്
സലാല: സലാലയിലെ വിദ്യാർഥികൾക്കായി എസ്.കെ.എസ്.എസ്.എഫ് സലാല കമ്മിറ്റി സ്റ്റുഡന്‍റ്സ് മീറ്റ് നടത്തി. 'പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം' എന്ന വിഷയത്തിൽ പ്രമുഖ കൗൺസലറും മോട്ടിവേഷനൽ ട്രെയിനറുമായ റാഹിദ് പനമരം ക്ലാസെടുത്തു.
സലാല അൽ മദ്റസത്തു സുന്നിയ്യയിൽ നടന്ന പരിപാടി സലാല സുന്നി സെൻറർ പ്രസിഡന്‍റ് അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം ഹാജി, റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റ് അബ്ദുല്ല അൻവരി, ശുഐബ് മാസ്റ്റർ, അമീർ മുസ്ലിയാർ, ജാബിർ ശരീഫ്, റഹ്മത്തുല്ല മാസ്റ്റർ, ഇസ്ഹാഖ് ദാരിമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.