മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
രണ്ടുവർഷത്തിലധികമായി ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരുന്നുണ്ട്. നിയമലംഘനത്തിന് കുറഞ്ഞത് നൂറ് റിയാലും പരമാവധി രണ്ടായിരം റിയാലുമാണ് പിഴ. ആവർത്തിച്ച് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാകും. കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി കൊണ്ടും പേപ്പർ കൊണ്ടുമുള്ള ബാഗുകളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന് മുന്നോടിയായി അതോറിറ്റി ഒാൺലൈൻ വോെട്ടടുപ്പ് നടത്തി. ഇതിൽ പെങ്കടുത്ത 2700ലധികം പേരിൽ 61 ശതമാനത്തിലധികം പേരും ജനുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുത്താൻ സന്നദ്ധരാണെന്ന് അറിയിച്ചു. എട്ട് ശതമാനം പേർ ബദൽ മാർഗങ്ങൾ ഇതിനകം ഉപയോഗിച്ച് തുടങ്ങിയതായി പറഞ്ഞപ്പോൾ 31 ശതമാനം പേർ കൂടുതൽ സമയം വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.