ഷൂട്ടേഴ്സ് ഡൈനാമോസ്
എഫ്.സി വാദി കബീർ
ടോപ്പാഡിൽ നടത്തിയ ഈദ് സംഗമം
Posted On
date_range Updated On
date_range ഷൂട്ടേഴ്സ് ഡൈനാമോസ് എഫ്.സി ഈദ് സംഗമം
മസ്കത്ത്: ഷൂട്ടേഴ്സ് ഡൈനാമോസ് എഫ്.സി മസ്കത്ത് ബലി പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു. വാദി കബീർ ടോപ്പാഡിൽ നടന്ന സംഗമത്തിൽ നിരവധി കളിക്കാർ പങ്കെടുത്തു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ചരിത്രം കളിക്കാർക്ക് പകർന്ന് കെ.എസ്.ഇ.ബി മുൻ താരം അബ്ദുൽ കരീം ഈദ് സന്ദേശം നൽകി. ക്ലബ് എക്സിക്യൂട്ടിവ് ഷറഫലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർമാൻ സുറൂർ റഹ്മാൻ, വൈസ് ചെയർമാൻ ഫൈസൽ കാപ്പാട് എന്നിവർ പെരുന്നാൾ സന്ദേശം ഓൺലൈനിലൂടെ കളിക്കാർക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.