ന്യൂഡൽഹി/ മസ്കത്ത്: ഒമാനിലെ സുഹാറിന് സമീപം തീരക്കടലിൽ കപ്പൽ അപകടത്തിൽപെട്ട സംഭവത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ബുധനാഴ്ച 24 ഇന്ത്യൻ ജീവനക്കാരുമായിപോയ ചരക്കുകപ്പൽ ശസറ്റബെല്ലോ ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്നു ജീവനക്കാരെ കാണാതായതായാണ വിവരം. 21 ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഒമാനി അധികൃതരുടെ സഹായത്തോടെ നടത്തിവരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.