കെ.എം.സി.സി ഫഞ്ച ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം
മസ്കത്ത്: കെ.എം.സി.സി ഫഞ്ച ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഷറഫുദ്ദീൻ റശാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൻസൂർ കാട്ടുമുണ്ട സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.
മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സംയമനത്തിന്റെയും നൈതികതയുടെയും ദർശനങ്ങളെ തലമുറകളിലേക്ക് പകർന്ന നേതാവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര നേതാക്കളായ വാഹിദ് ബർക്ക, ഇബ്രാഹിം ഒറ്റപ്പാലം, ഉസ്മാൻ പന്തല്ലൂർ എന്നിവർ ആശംസ നേർന്നു. ട്രഷറർ ഷംസുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.