കാലാവധി കഴിഞ്ഞ കീടനാശിനികൾ
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ കാർഷിക സംഭരണശാലയിൽനിന്ന് കാലാവധി കഴിഞ്ഞ കീടനാശിനികൾ പിടിച്ചെടുത്തതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഖാബൂറ വിലായത്തിലെ കാർഷിക സംഭരണശാലയിൽനിന്നാണ് നിയന്ത്രണ വകുപ്പിലെ ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ പിടിച്ചെടുത്തത്. കാലഹരണപ്പെട്ട കീടനാശിനികൾ ഉപയോഗിക്കുന്നത് വിളകളെയും മനുഷ്യരെയും ദോഷകരമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.