Posted On
date_range Updated On
date_range സീബ് സ്കൂളിൽ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം
മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിൽ അക്കാദമിക് മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സി.എം നജീബ് മുഖ്യാതിഥിയും സീബ് സ്കൂൾ ഡയറക്ടർ ഇൻ ചാർജ് അസ്വരി നിതിൻ ദിയോറസ് വിശിഷ്ടാതിഥിയുമായിരുന്നു.
എസ്.എം.സി പ്രസിഡൻറ് രവി ജയന്തി, പ്രിൻസിപ്പൽ രാജീവ് കുമാർ ചൗഹാൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഗേൾസ് ഡീൻ ഗായത്രി കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രൈമറി, സീനിയർ സെക്ഷൻ വിദ്യാർഥികളുടെ സംഗീത നൃത്തപരിപാടികളും നടന്നു. ബോയ്സ് ഡീൻ മിഷാൽ മുസദ്ദിഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.