Posted On
date_range Updated On
date_range സീബ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ഫിനാൻസ് ഡയറക്ടർ മുഹമ്മദ് സാബിർ റാസ ഫൈസി മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡൻറ് രവി ജയന്തി, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. പ്രീലക്ഷ്മി അനിൽകുമാറിെൻറ പ്രാർഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഹെഡ്ബോയ് മിഷാൽ മുസദ്ദിഖ്, ഹെഡ്ഗേൾ ഗായത്രി കൃഷ്ണൻ, അസി.ഹെഡ്ബോയ് റിക്സിത് പ്രവീൺ, അസി.ഹെഡ്ഗേൾ ജാൻവി ആൻ, സ്പോർട്സ് ക്യാപ്റ്റൻ ഷിമന്ത സുശീൽ, െഎശ്വര്യ ലക്ഷ്മി വിവിധ ഹൗസ് ക്യാപ്റ്റൻമാരായ രമീന്ദർ കൗർ, പി.വി കിരൺ, ചഞ്ചൽ ജാംഗിർ, അഥീന സാജ് എന്നിവരാണ് ചുമതലയേറ്റെടുത്തത്. മുഖ്യാതിഥി ഇവർക്ക് ബാഡ്ജുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.