മസ്കത്ത്: ആയിരത്തോളം സനദ്ധപ്രവർത്തകർ ഒരുമിച്ച് ചേർന്ന് കടൽതീരം ശുചീകരിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ അഷ്കറ തീരമാണ് ശുചീകരിച്ചത്. 59 കിലോമീറ്റർ ദൈർഘ്യമുള്ള തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം മത്സ്യബന്ധന വലകളുടെ അവശിഷ്ടങ്ങളും സന്നദ്ധ പ്രവർത്തകർ നീക്കി.
വിവിധ പ്രായപരിധിയിലുള്ള സ്വദേശികളും വിദേശികളും ഉത്സാഹത്തോടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. സുഫാറ അൽ അത്താ ടീം, ബുഅലി നഗരസഭ, വിദേശി കൂട്ടായ്മകൾ, വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള സ്വദേശികൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനം നടത്തിയതെന്ന് തെക്കൻ ശർഖിയ നഗരസഭാ അധികൃതർ അറിയിച്ചു.
കടൽതീരങ്ങളുടെ വൃത്തി കാത്തുസൂക്ഷിക്കുന്നതിനുള്ള കാമ്പയിനിെൻറ ഭാഗമായിട്ടാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചതെന്നും നഗരസഭാധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.