Posted On
date_range Updated On
date_range ഒമാനിൽ ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യത; സ്കൂളുകൾക്ക് അവധി നൽകി
മസ്കത്ത്: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച വിദ്യഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്തേക്കും. ചിലയിടങ്ങിൽ ആലിപ്പഴവും വർഷിക്കും. വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.