മസ്കത്ത്: സേവ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഒരുമണി വരെയാണ് സമയം. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് റാഫി ചക്കര-9564 2740, പ്രിട്ടോ സാമുവേൽ-9404 8045 തുടങ്ങിയവരെ ബന്ധപ്പെടാം. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വൊക്കേഷനും വേനൽക്കാലവും കാരണമായി ദാതാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഈ അവസരത്തിൽ കൂടുതൽ ആളുകൾ രംഗത്തുവരണമെന്നും രക്തദാനമെന്ന മഹാദാനത്തിൽ പങ്കെടുക്കണമെന്നും സേവ് ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് അനീഷ് കടവിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.