സൗദി കരീടവകാശിക്ക്​ ഒമാന്‍റെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു

മസ്‌കത്ത്​: സൗദി കരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാ​ന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഒമാൻ സിവിൽ ഓർഡർ (ഫസ്​റ്റ്​ ക്ലാസ്) സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്​ സമ്മാനിച്ചു. സുൽത്താനേറ്റുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യങ്ങളിലെ രാജാക്കന്മാർ, രാഷ്​ട്രത്തലവന്മാർ, കിരീടാവകാശികൾ, സർക്കാർ തലവൻമാർ എന്നിവർക്കാണ് ഒമാൻ സിവിൽ ഓർഡർ നൽകുന്നത്.

കഴിഞ്ഞമാസം സുൽത്താൻ ഖത്തർ സന്ദർശിച്ച​പ്പോൾ ഒമാ​െൻറ സിവിൽ ഓർഡർ പുരസ്കാരം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും സമ്മാനിച്ചിരുന്നു. രണ്ട്​ ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായെത്തിയ സൗദി കരീടവകാശിക്ക്​ സുൽത്താനേറ്റിൽ ഉൗഷ്​മളമായ വരവേൽപ്പാണ്​​ നൽകിയത്​.

തിങ്കളാഴ്​ച രാത്രിയോടെ റിയാൽ നിന്ന്​ എത്തിയ അദ്ദേഹത്തെയും സംഘത്തേയയും സുൽത്താൻ നേരിെട്ടത്തിയാണ്​ സ്വീകരിച്ചത്.

Tags:    
News Summary - Saudi Crown Prince awarded Oman's highest civilian honor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.