അസീറിൽ തിരക്ക് വർധിക്കുന്നു; പ്രയാസങ്ങളും 

ഖമീസ്മുശൈത്ത്: അബ്ഹ വി.എഫ്.എസ് ഓഫീസിൽ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താൻ എത്തുന്നവരുടെ തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ ഖമീസ് മുശൈത്ത് ഉമ്മു സറാറിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ നല്ലതിരക്ക് അനുഭവപ്പെട്ടു. 
വേണ്ടത്ര ജീവനക്കാരില്ലാത്തതും തിരക്ക് പെെട്ടന്ന് വർധിച്ചതും പ്രയാസങ്ങൾ സൃഷ്ടിച്ചു. ഇബ്രാഹിം പട്ടാമ്പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി ഹെൽപ്പ് െഡസ്ക് സജ്ജമാക്കി തിരക്ക് നിയന്ത്രിച്ചത് സഹായകമായി. 
നൂറുകണക്കിന് ആളുകൾ എത്തിയെങ്കിലും ഒൗട്ട് പാസിന് അപേക്ഷിച്ചവർ 70ഒാളം മാത്രം. വിവരങ്ങൾ അന്വേഷിക്കാനെത്തിയവരാണ് കൂടുതലാളുകളും. 
ഇതിൽ പലരും ഇൗ പൊതുമാപ്പിന് യോഗ്യരല്ലാത്തവരായിരുന്നു. ഇഖാമ കാലാവധി ഉള്ളവരും പാസ്പോർട്ട് നഷ്ടപ്പെട്ടവരും വരെ വിദൂര സ്ഥലങ്ങളിൽ നിന്ന് വന്നു. നിർദേശങ്ങൾ നൽകി അവരെ മടക്കി അയച്ചു. നിരവധി വർഷമായി നാട്ടിൽ പോകാൻ കഴിയാത്തവരും വർഷങ്ങളായി ഇഖാമയോ ശമ്പളമോ ലഭിക്കാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഓൺ ലൈൻ അപേക്ഷയായതിനാൽ പലർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം ഉളവാക്കുന്നു. ഇതിനിടെ തൊഴിൽ കാര്യാലയത്തിൽ പോയ ആളുകളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് പറഞ്ഞ് വിട്ടു. ഇൗ രണ്ട് കേന്ദ്രങ്ങളിലും എത്തുന്നവരിൽ ഏറെയും ഇന്ത്യക്കാരാണ്. 
കൂടുതലും ഉത്തരേന്ത്യയിൽ നിന്നുള്ളവർ. വേണ്ടത്ര മാർഗനിർദേശങ്ങൾ കിട്ടാത്തത് ഇവരെയെല്ലാം പ്രയാസത്തിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പ്രവാസി സംഘടനകൾ സജീവമാകുന്നതോടെ ഇതിന് പരിഹാരം ആകുമെന്നാണ് കരുതുന്നത്.  
കഴിഞ്ഞ ദിവസം നജ്റാനിലും വി.എഫ്.എസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു. ഖാലിദിയ ഇൻറർ നാഷനൽ സ്കൂളിൽ എത്തി നിരവധി പേർക്ക് സേവനം നൽകി. എന്നാൽ പലർക്കും സ്കൂൾ എവിടെയാണെന്ന് അറിയാത്തതും ഒരു ഉദ്യാഗസ്ഥനിൽ നിന്നുണ്ടായ മോശം പരാമർശവും ഒച്ചപ്പാടിന് കാരണമായി.

Tags:    
News Summary - saudi amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.