മസ്കത്ത്: അജ്വ ഒമാൻ നാഷനൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ മദ്റസയുടെ ആറാം വാർഷികവും രണ്ടാം സനദ് ദാന സമ്മേളനവും വ്യാഴാഴ്ച റുസൈലിൽ വെജിറ്റബിൾ മാർക്കറ്റിന് സമീപമുള്ള അൽ മക്കാരിം ഹാളിൽ നടക്കും. അസീം മന്നാനി ഉദ്ഘാടനം ചെയ്യും. ഹാഫിസ് അൻസിൽ കവലയൂർ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.
റൂഷിദ് അമീർ സ്വാഗതം പറയും. വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ പങ്കെടുക്കും. ഹിഫ്ള് പൂർത്തിയായ ഏഴു കുട്ടികൾക്കുള്ള സനദ് ദാനമാണ് ഇന്ന് നൽകുന്നത്. രണ്ടുവർഷം മുമ്പ് 10 കുട്ടികൾക്ക് സനദ് ദാനം നടത്തിയിരുന്നു. വൈകുന്നേരം ആറ് മണിയോടെ കുട്ടികളുടെ ദഫ് പ്രോഗ്രാമൂം മറ്റ് കലാപരിപാടികളും ആരംഭിക്കും. എട്ടര മണിക്ക് പൊതുസമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.