Posted On
date_range Updated On
date_range പ്രവാസ യാതനയുടെ കഥയുമായി ‘സമൂസ’; ഷൂട്ടിങ് പൂർത്തിയായി
സുഹാർ: പ്രവാസ യാതനയുടെ കഥ പറയുന്ന ‘സമൂസ’ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ് സുഹാറിലും പരിസരങ്ങളിലുമായി പൂർത്തിയായി. ആർ ഫോർ യു മീഡിയ ബാനറിൽ ജൂണിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ജോസ് ചാക്കോ ആണ് മുഖ്യ വേഷത്തിലെത്തുന്നത്. രാജൻ പള്ളിയത്ത്, ശിവൻ അമ്പാട്ട്, നിഖിൽ ജേക്കബ്, നവാസ് മാനു എന്നിവരും വേഷമിടുന്നു.
റിയാസ് വലിയകത്ത് കാമറയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് റഫീഖ് പറമ്പത്താണ്. നിർമാണം അന്നാസ് പ്രൊഡക്ഷൻ സുഹാർ. നിഖിൽ ജേക്കബ് (സംവിധാന സഹായി), നവാസ് മാനു (ക്രിയേറ്റീവ് ഹെഡ്), എസ്.ജെ. ശ്രീജിത്ത് (എഡിറ്റിങ്), ഷാഫി ഷാ (പോസ്റ്റർ ഡിസൈൻ) എന്നിവരാണ് അണിയറയിലെ മറ്റു പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.