പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ബ്ലെൻഡ്ജെറ്റ് ഇലക്ട്രിക് മിക്സറിന്റെ വിൽപന നിരോധിച്ചു
മസ്കത്ത്: ബ്ലെൻഡ്ജെറ്റ് 2 ഇലക്ട്രിക് മിക്സറിന്റെ വിൽപന വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിരോധിച്ചു. നിർമാണത്തിലെ അപാകത കാരണം ഇത് ഉപഭോക്തൃ സുരക്ഷക്ക് അപകടമുണ്ടാക്കുമെന്നും ബ്ലെൻഡ്ജെറ്റ് 2 നിർമിക്കുന്ന ഇലക്ട്രിക് മിക്സർ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഗൾഫ് സാങ്കേതിക ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ബ്ലെൻഡ്ജെറ്റ് 2 ബ്രാൻഡ് ഉൽപാദിപ്പിക്കുന്ന ഇലക്ട്രിക് ബ്ലെൻഡറിന്റെ അപകടങ്ങൾ പരിശോധിക്കുന്നതിന് ഉൽപന്നം വിപണിയിൽനിന്ന് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.