Posted On
date_range Updated On
date_range നിരോധിത പുകയില വിൽപന; വിദേശ തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് സലാലയിൽനിന്ന് വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ദോഫാറിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാരാണ് ച്യൂയിംഗം രൂപത്തിലുള്ള പുകയില വിൽപന നടത്തിയതിന് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രവാസികൾ സലാലയിലെ ഭക്ഷ്യ മേഖലയിലെ വാണിജ്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.ഇവർക്കെതിരായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.