Posted On
date_range Updated On
date_range വിമാനങ്ങളുടെ സമയക്രമത്തിൽ സലാം എയർ മാറ്റം വരുത്തി
മസ്കത്ത്: ചില വിമാനങ്ങളുടെ സമയത്തിൽ പുനഃക്രമീകരണം വരുത്തിയതായി ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ അറിയിച്ചു. മസ്കത്ത്-സലാല റൂട്ടിലെയും ജിദ്ദ-മസ്കത്ത് റൂട്ടിലെയുമടക്കം ചില സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചിലതിെൻറ സമയം വൈകുകയും ചെയ്യും. പ്രവർത്തനവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിനുപിന്നിൽ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിെൻറ സമയക്രമം പരിശോധിക്കണം. അതിന് 24272222 എന്ന നമ്പറിൽ ബന്ധപ്പെടാം. യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും സലാം എയർ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.