Posted On
date_range Updated On
date_range സലാം എയര്‍ ദുബൈയിലേക്ക് സര്‍വിസ് തുടങ്ങി
മസ്കത്ത്: ഒമാെൻറ ആദ്യ ബജറ്റ് വിമാന കമ്പനിയായ 'സലാം എയർ' ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേന സര്‍വിസ് ആരംഭിച്ചു. ദുബൈ വിമാനത്താവളത്തിെൻറ ടെര്‍മിനല്‍ രണ്ടിലാണ് സലാം എയര്‍ വിമാനങ്ങള്‍ എത്തുക. ഞായറാഴ്ച എത്തിയ ആദ്യ സലാം എയര്‍ വിമാനത്തിന് പ്രൗഢ വരവേല്‍പ്പാണ് ലഭിച്ചത്. വാട്ടര്‍ സല്യൂട്ട് നല്കി ആദ്യ വിമാനത്തെ ദുബൈ എതിരേറ്റു. നേരത്തേ ജബല്‍അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തിലേക്കാണ് സലാം എയര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നത്. ഈ സര്‍വിസ് ഈമാസം 28 വരെ തുടരും. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് രാവിലെ എട്ടരക്കാണ് സലാം എയര്‍ വിമാനം മസ്കത്തില്‍നിന്ന് പുറപ്പെടുക. ഈ വിമാനം രാവിലെ 10.50 ന് ദുബൈയില്‍നിന്ന് മസ്കത്തിലേക്ക് തിരിച്ചു പറക്കും. വൈകീട്ട് അഞ്ചരക്കാണ് രണ്ടാമത്തെ സലാം എയര്‍ മസ്കത്തില്‍നിന്ന് പുറപ്പെടുക. ദുബൈയില്‍നിന്ന് രാത്രി എട്ടിന് ഈ വിമാനം തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.