സലാലയിൽ കൊല്ലപ്പെട്ട ചിക്കുവി​െൻറ ഭർത്താവിന്​ നാട്ടിൽ പോകാൻ അനുമതി

സലാല: സലാലയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടി​െൻറ ഭർത്താവ് ലിൻസന് നാട്ടിൽ പോകാൻ പൊലീസ് അനുമതി. സംഭവം നടന്ന് ഒരു വർഷം പിന്നിടാനാകുേമ്പാഴാണ് ലിൻസന് യാത്രാനുമതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്പോർട്ട് തിരികെ ലഭിച്ച ലിൻസൻ ഇന്ന് രാവിലെയുള്ള വിമാനത്തിൽ ബന്ധുവിനൊപ്പം നാട്ടിലേക്ക് തിരിക്കുമെന്ന് അറിയുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 20നാണ് ഒമാനിലെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ കൊലപാതകം നടന്നത്. സലാല ബദർ അൽ സമ ആശുപത്രിയിൽ നഴ്സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടിനെ (27) സലാല ടൗണിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ലിൻസൻ ബദർ അൽ സമയിലെ തന്നെ പി.ആർ.ഒ ആയിരുന്നു. സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്ന ചിക്കു ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് ലിൻസൻ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുേമ്പാൾ ചിക്കു അഞ്ചുമാസം ഗർഭിണിയായിരുന്നു. സംഭവത്തിന് ശേഷം വിവരങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ച ലിൻസനെ മൂന്നു മാസത്തിലധികം കഴിഞ്ഞിട്ടാണ് പൊലീസ് വിട്ടയച്ചത്. കേസി​െൻറ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ലിൻസനെ തങ്ങളുടെ നിരീക്ഷണത്തിൽ വെച്ചതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ. 
നൂറിലധികം ദിവസത്തിന് ശേഷം വിട്ടയച്ചുവെങ്കിലും പാസ്പോർട്ട് നൽകിയിരുന്നില്ല. പുറത്തിറങ്ങിയ ശേഷം ബദർ അൽ സമയുടെ നിസ്വ ശാഖയിലും തുടർന്ന് റൂവിയിലുമാണ് ലിൻസൻ ജോലി ചെയ്തിരുന്നത്. ചിക്കുവി​െൻറ ദുരൂഹമരണം നടന്ന് ഒരു വർഷം പിന്നിടുേമ്പാഴും കൊലപാതക കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ചിക്കുവി​െൻറ കൊലക്ക് ശേഷം സമാന സ്വഭാവത്തിലുള്ള രണ്ടു കൊലപതകങ്ങൾകൂടി സലാലയിൽ നടന്നിരുന്നു. സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കമ്പനിയുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ പ്രതിയായ യമൻ സ്വദേശിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. ഇൗ കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ഇടുക്കി സ്വദേശിനിയായ നഴ്സിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഭർത്താവാണ് മൃതദേഹം കണ്ടത്. ഇൗ കേസിലും അന്വേഷണം നടന്നുെകാണ്ടിരിക്കുകയാണ്. തുടർച്ചയായുള്ള കൊലപാതകങ്ങൾ സലാലയിലെ പ്രവാസി സമൂഹത്തെ വിശിഷ്യ മലയാളികളെ ഭീതിയിലാഴ്ത്തിയിരുന്നു. 

Tags:    
News Summary - salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.