മസ്‌കത്ത്: മാനിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ റൂവി മലയാളി അസോസിയേഷന് (ആർ.എം.എ) കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ സംഘടനയായ നോർക്ക റൂട്ട്സിന്റെ അംഗത്വം ലഭിച്ചു. സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നതെന്ന് ആർ.എം.എ ഭാരവാഹികൾ പറഞ്ഞു.
പ്രവാസി മലയാളികൾക്കായി നിരവധി വർഷങ്ങളായി നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കാരുണ്യ സഹായങ്ങൾ, അടിയന്തര ഇടപെടലുകൾ, സാമൂഹിക ഐക്യ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് എന്നിവർ പറഞ്ഞു. ഭാവിയിൽ ആരോഗ്യ, വിദ്യാഭ്യാസ, നിയമ, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ പദ്ധതികൾ ആർ.എം.എയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.