Posted On
date_range Updated On
date_range ‘റുസ് താഖ് മലയാളീസ്’ ഒമ്പതാം വാർഷികം 13ന്
സുഹാർ: റുസ് താഖ് മലയാളീസ് ‘മധുരം മലയാളം 2024’ ഒമ്പതാം വാർഷികവും മ്യൂസിക്കൽ നൈറ്റും മറ്റു വിവിധ പരിപാടികളും ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് റൂസ്താഖ് കോടതിക്ക് സമീപമുള്ള അൽ അറാഖി ഓഡിറ്റോറിയത്തിൽ നടക്കും.
മെഗാ ഇവന്റിൽ മിനി സ്ക്രീൻ താരം ലക്ഷ്മി ജയൻ നയിക്കുന്ന ലൈവ് വയലിൻ ഫ്യൂഷൻ ആൻഡ് മ്യൂസിക്കൽ ഷോ, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സാംസ്കാരിക സദസ്സ്, കൂടാതെ മറ്റു വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
റുസ്താഖ് മേഖലയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു . പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.