മസ്കത്ത്: റുസ്താഖിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ മലയാളീസിന്റെ എട്ടാം വാർഷികാഘോഷം 'കേരളാരവം 2022'അൽ നാദി ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ നടന്നു. ഡോ. സോമൻ ശങ്കു, ഡോ. മാത്യു വർഗീസ്, റുസ്താഖ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ബിജു വർഗീസ്, അൽ അമീർ മാനേജർ ബോസ് പൊളശ്ശേരി, സുനിൽ കൈത്തരം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ രൂകേഷ് അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ സെക്രട്ടറി നിതിൻ ജോർജ് വാർഷിക റിപ്പോർട്ടും ട്രഷറർ സുനിൽ കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് മെംബർ അനിൽബാബു നന്ദി പറഞ്ഞു. കലാഭവൻ സുധിയുടെ വൺമാൻ ഷോ ഉണ്ടായിരുന്നു. റുസ്താഖ് മലയാളീസ് കുടുംബാംഗങ്ങൾ ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കണ്ണൻ, രൂകേഷ്, നിതിൻ, കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.