റുസ്താഖ് മലയാളീസ് കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷത്തിൽനിന്ന്
മസ്കത്ത്: റുസ്താഖ് മലയാളീസ് കൂട്ടായ്മയുടെ പത്താം വാര്‍ഷികം 'ദശ പൗര്‍ണമി 2025' സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ കണ്ണന് റുസ്താഖിന്റ നേതൃത്വം നല്കി. തങ്കച്ചന് വിതുര, അഖില്‍ കവലിയൂര്‍, രഞ്ജു ചാലക്കുടി, മീംസ്മി, കണ്ണൂര്‍ സീനത്ത് എന്നിവരുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറി. റുസ്താഖ് മലയാളീസ് വനിത വിങ് കലാകാരികളും നൃത്ത വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ കലാവിരുന്നും നവ്യാനുഭവമായി.
ദഫ് മുട്ട്, ഒപ്പന, മെന്റലിസ്റ്റ് സുജിത് അവതരിപ്പിച്ച മെന്റലിസം ഷോ എന്നിവയും പരിപാടിയെ ആകര്‍ഷണീയമാക്കി. വൈസ് പ്രസിഡന്റ് രാഹുലിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി ഷാജി സി.പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ കുമാര്‍ നടുത്തോടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനില്‍ ബാബു അനുശോചന പ്രഭാഷണം നടത്തി. കൃഷ്ണകുമാര്‍ സംഘടനയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.
റുസ്താഖ് മലയാളീസിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെ നിന്നിട്ടുള്ള ഡോ. മാത്യൂ വര്‍ഗീസ്, അല്‍ അമീര്‍ ചന്ദ്രന്, എബി ജോണ്‍ അല്‍ ബറാറി, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബു ഹസന്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ചാരിറ്റിവിങ് കണ്‍വീനര്‍ നൗഫല്‍ പുനത്തില്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസ ലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളേയും ആദരിച്ചു. ആര്.എം അംഗം ബൈജു അവാബി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.