മസ്കത്ത്: റുസൈൽ-ബിദ്ബിദ് റോഡിന്റെ വിപുലീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 60 ശതമാനം പൂർത്തിയായി. മസ്കത്ത് എക്സ്പ്രസ് വേയിലെ റുസൈൽ-നിസ്വ ഇന്റർസെക്ഷൻ മുതൽ ബിദ്ബിദ് വിലായത്തിലെ അൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷൻ വരെയുള്ള 27 കിലോമീറ്റർ ദൂരത്തിലാണ് റോഡ് പ്രവൃത്തി നടക്കുന്നത്. വർധിച്ചുവരുന്ന വാഹനങ്ങളെക്കൂടി ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടാണ് റോഡിന്റെ വിപുലീകരണം.
റോഡിന് ഓരോ ദിശയിലും നാലുവരി പാതകളുണ്ടാകും. പദ്ധതി വിലയിരുത്താനെത്തിയ ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖി പ്രവൃത്തികൾ വേഗത്തിലാക്കാൻ കമ്പനിക്ക് നിർദേശം നൽകി. പദ്ധതികളുടെ പൂർത്തീകരിച്ച ഘട്ടങ്ങൾ അവലോകനം ചെയ്ത ഗതാഗത- അണ്ടർ സെക്രട്ടറി, നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും ചോദിച്ചറിയുകയും ചെയ്തു.ഫാഞ്ച ബ്രിഡ്ജ് ഉൾപ്പെടെ പാലങ്ങളിലെ വർക്ക്ഫ്ലോ അദ്ദേഹം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.