Posted On
date_range Updated On
date_range ആർ.ഒ.പി സ്പെഷൽ ടാസ്ക് ഫോഴ്സ് ആസ്ഥാനം തുറന്നു
മസ്കത്ത്: ആർ.ഒ.പി സ്പെഷൽ ടാസ്ക് ഫോഴ്സിെൻറ ആസ്ഥാനം അൽസീബിൽ തുറന്നു. പുതിയ ബാച്ച് പൊലീസ് കേഡറ്റുകളുടെ ബിരുദദാന ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഇൻസ്പെക്ടർ ജനറൽ ഒാഫ് പൊലീസ് ആൻഡ് കസ്റ്റംസ് വിഭാഗം മേധാവി ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശർഖിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനാ ഉദ്യോഗസ്ഥരും ചടങ്ങിൽ പെങ്കടുത്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം അടക്കം ആധുനിക സൗകര്യങ്ങളോടെയുള്ളതാണ് ആസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.