ഒമാനിൽ തൊഴിൽ, സന്ദർശന വിസകൾ പുതുക്കിയില്ലെങ്കിൽ പിഴയീടാക്കും

മസ്​കത്ത്​: തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞവർ പുതുക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ നിർദേശിച്ചു. വിവിധ സന്ദർശന വിസകളിലുള്ളവരും പുതുക്കണം. അല്ലാത്ത പക്ഷം പിഴ ഇൗടാക്കുമെന്നും റോയൽ ഒമാൻ പൊലീസ്​ വക്​താവ്​ അറിയിച്ചു.
കോവിഡ്​ കണക്കിലെടുത്ത്​ വിസ പുതുക്കുന്നതിന്​ നൽകിയിരുന്ന ഇളവുകളുടെ കാലാവധി ജൂലൈ 15ഒാടെ അവസാനിച്ചു. പൊലീസ്​ സേവന കേന്ദ്രങ്ങൾ സന്ദർശിച്ചുവേണം റെസിഡൻറ്​ വിസ പുതുക്കാനെന്ന്​ ആർ.ഒ.പി വക്​താവ്​ അറിയിച്ചു. എന്നാൽ വിദേശ തൊഴിലാളിയോ ബന്ധുക്കളോ സേവന കേന്ദ്രത്തിൽ എത്തണമെന്നില്ല. വിരലടയാളങ്ങൾ കമ്പ്യൂട്ടർ സംവിധാനത്തിൽ ശേഖരിച്ചിരിക്കുന്നതിനാൽ കമ്പനി പി.ആർ.ഒക്ക്​ സേവനകേന്ദ്രത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും റെസിഡൻറ്​ കാർഡ്​ പുതുക്കാനും സാധിക്കുമെന്ന്​ ആർ.ഒ.പി അറിയിച്ചു. സന്ദർശന വിസകൾ ഒാൺലൈനിൽ പുതുക്കാൻ സാധിക്കും.
Tags:    
News Summary - ROP to impose fine for delay in visa renewal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.