മസ്കത്ത്: റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കുന്നതിനുള്ള ഒമാെൻറ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. കഴിഞ്ഞ വർഷങ്ങളിലായി റോയൽ ഒമാൻ പൊലീസിെൻറയും ആ രോഗ്യ മന്ത്രാലയത്തിെൻറയും നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളുടെ ഫലമായി റോഡപകടങ്ങളുടെ നിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010ൽ ഒരു ലക്ഷം പേ രിൽ 34 ശതമാനം എന്ന തോതിലുള്ള റോഡപകട മരണനിരക്ക് 2017ൽ 16.1 ശതമാനമായി താഴ്ന്നു. മേഖലയിലെ ശരാശരി നിരക്കായ ലക്ഷത്തിന് 18 എന്നതിലും താഴെയാണിത്.
ഒമാനിലെ അപകടത്തിൽ മരിച്ചവരിൽ ഏറെയും 15നും 29നുമിടയിൽ പ്രായമുള്ള പുരുഷന്മാരാണെന്നും മസ്കത്തിൽ നടന്ന റോഡ് സേഫ്റ്റി ഇൗസ്റ്റേൺ മെഡിറ്ററേനിയൻ ഫോറത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണനിരക്ക് കുറക്കുന്നതിന് ആർ.ഒ.പിയും ആരോഗ്യമന്ത്രാലയവും കൈക്കൊണ്ട നടപടികളെ ഫോറം അഭിനന്ദിക്കുകയും ചെയ്തു.
ഒരു ദശാബ്ദം കൊണ്ട് റോഡപകട മരണനിരക്കുകൾ 50 ശതമാനം കുറക്കുകയെന്ന ലോകാരോഗ്യ സംഘടനയുടെ കർമപദ്ധതിയിൽ ഒമാൻ 2010ൽ ഒപ്പുവെച്ചിരുന്നു. ഇൗ സമയ പരിധി തീരാൻ ഒരുവർഷം ബാക്കിനിൽക്കേ ഒമാൻ 65 ശതമാനം എന്ന നേട്ടം കൈവരിച്ചു. ഏറെ അഭിനന്ദനാർഹമായ നേട്ടമാണ് ഒമാൻ കൈവരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ഒമാനിലെ പ്രതിനിധി ഡോ. അക്ജിമൽ മഗ്തിമോവ പറഞ്ഞു.
2012നെ അപേക്ഷിച്ച് മൊത്തം വാഹനാപകടങ്ങളിൽ 67 ശതമാനം കുറവ് രേഖപ്പെടുത്തിയതായി മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. മൊത്തം മരണനിരക്ക് 53 ശതമാനവും പരിക്കുകളുടെ എണ്ണം 34 ശതമാനവും കുറഞ്ഞു. ഗതാഗത ബോധവത്കരണം, പൊലീസ് നിരീക്ഷണം എന്നിവക്കൊപ്പം വാഹന ഉടമകൾ സ്പീഡ് പരിധി പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നതാണ് വാഹനാപകടങ്ങൾ കുറയാൻ കാരണം. സ്പീഡ് റഡാറുകളും അപകടം കുറയാൻ കാരണമായി. മികച്ച റോഡ് ശൃംഖലയാണ് അപകടം കുറയാനുള്ള മറ്റൊരു കാരണം. റോഡ് ശൃംഖല വിപുലമായതോടെ മികച്ച തോതിലുള്ള ഗതാഗത നിയന്ത്രണം സാധ്യമായിട്ടുണ്ടെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. വിജയകരമായ രീതിയിൽ റോഡ് സുരക്ഷ കാമ്പയിൻ നടത്തിയത് കണക്കിലെടുത്താണ് പ്രഥമ ഇൗസ്റ്റേൺ മെഡിറ്ററേനിയൻ റോഡ്സുരക്ഷാ ഫോറത്തിെൻറ വേദിയായി ഒമാനെ തെരഞ്ഞെടുത്തത്. ആരോഗ്യമന്ത്രാലയം ഹെൽത്ത് അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഹുസ്നിയുടെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.