Posted On
date_range Updated On
date_range റോഡുകളുടെ അറ്റകുറ്റപ്പണി: 80 ദശലക്ഷം റിയാലിന്റെ ടെൻഡർ
മസ്കത്ത്: രാജ്യത്ത് അടുത്തിടെയുണ്ടായ മഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം 80 ദശലക്ഷം റിയാലിന്റെ ടെൻഡറുകൾ നൽകി. കേടുപാടുകൾ തീർക്കുന്ന നടപടി വേഗത്തിലാക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുമായി ഏകോപിപ്പിച്ചാണ് ടെൻഡർ നൽകിയത്. തെക്ക്, വടക്ക് ബാത്തിന, മുസന്ദം, വടക്കൻ ശർഖിയ തുടങ്ങിയ വിവിധ ഗവർണറേറ്റുകളിൽ സമീപകാലത്തുണ്ടായ മഴയിൽ തകർന്ന റോഡുകളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനാണ് ടെൻഡർ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.