ആർ.എം.എ കമ്യൂണിറ്റി -കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മസ്കത്ത്: റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ആർ.എം.എ കമ്മ്യൂണിറ്റി ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ- 2026 ലുലു ഹൈപ്പർമാർക്കറ്റ് റൂവിയിൽ നടന്നു. പ്രവാസി മലയാളി കുടുംബങ്ങളുടെ ഒത്തുചേരലിനും കേരളത്തിന്റെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കലാപരിപാടികൾ, സംഗീത വിരുന്ന്, മത്സരങ്ങൾ, കുടുംബ വിനോദ പരിപാടികൾ എന്നിവ അരങ്ങേറി.

ആർ.എം.എ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. മെഹന്തി മൽസരത്തിൽ സനിഷ ഷാമിസ്, സൈദ വസീം, ബദ്രിയ റിമാൻ എന്നിവർ വിജയികളായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പാർവതി ഷാംജി, ആരവ് കെ. സന്തോഷ്, നുസ്ര ഫാത്തിമ, എഡ്വിൻ സിജോയ് എന്നിവരെ ആദരിച്ചു. അണ്ടർ 19 ഹാൻഡ്‌ബോൾ ടൂർണമെന്റിൽ നാഷണൽ സെലക്ഷൻ നേടിയ പവിത്ര വിജേഷ് നായർ, അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ ഫെല്ലോഷിപ്പ് നേടിയ ഡോ. മുജീബ് എന്നിവരെ ആദരിച്ചു.

 

ട്രഷറർ സന്തോഷിന് യാത്രയയപ്പും നൽകി. വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രസിഡന്റ് ഫൈസൽ ആലുവ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് സ്വാഗതം ആശംസിച്ചു. അഡ്വ. മധുസൂദനൻ, പി. സുകുമാരൻ എന്നിവർ മുഖ്യാതിഥികളായി. നീതു ജിതിൻ, ബിൻസി സിജോ, ആഷ്‌ന റോഷൻ, ലക്ഷ്മി വിജേഷ്, ഷാജഹാൻ, സുജിത് സുഗുണൻ, ഷാംജി ബാബു, സുഹൈൽ എന്നിവർ നേതൃത്വം നൽകി. ട്രഷറർ സുജിത് പത്മകുമാർ നന്ദി പറഞ്ഞു.

Tags:    
News Summary - RMA Community-Cultural Festival organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.