മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ തീരത്ത് കഴിഞ്ഞദിവസം അപകടത്തിൽ പെട്ട താൻസനിയൻ ചരക്കുകപ്പലിലെ 20 നാവികരെ രക്ഷിച്ച മത്സ്യത്തൊഴിലാളിക്ക് മന്ത്രിയുടെ ആദരം. രക്ഷകനായ ഫായിസ് അൽ ജുനൈബിയെന്ന സ്വദേശിക്ക് ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസി തെൻറ ഒാഫിസിൽ നടന്ന ചടങ്ങിൽ ഉപഹാരം നൽകി. ഉദാത്തമായ മനുഷ്യത്വത്തിെൻറ പ്രതീകമാണ് ഫായിസിെൻറ പ്രവൃത്തിയെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.