മസ്കത്ത്: ഒമാനിലെ ആകെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 18,25,032 ആയി ഉയര്‍ന്നതായി ദേശീയ കണക്കുവിവരകേന്ദ്രം (എൻ.സി.എസ്.ഐ) റിപ്പോര്‍ട്ട്. ഈ വർഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതില്‍ ഭൂരിഭാഗവും. ആകെ വാഹനങ്ങളുടെ 79.2 ശതമാനം അഥവാ 14,46,163 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. 14.8 ശതമാനം (2,69,473) കമേഴ്സ്യൽ വാഹനങ്ങളും, 2.4 ശതമാനം (42,937) റെന്റൽ വാഹനങ്ങളുമാണ്. ബാക്കിയുള്ളത് സര്‍ക്കാര്‍, ടാക്സി തുടങ്ങിയ വിഭാഗങ്ങളിലാണ്.
വാഹനങ്ങളടെ കളർ കണക്കിലെടുത്താൽ 42 ശതമാനം (7,72,228 എണ്ണം) വാഹനങ്ങളും വെളുത്ത നിറമുള്ളയാണ്. സില്‍വര്‍ കളർ 13 ശതമാനത്തോടെ (2,34,867) രണ്ടാമത്; ഗ്രേ നിറത്തിലുള്ളവ 1,86,617 എണ്ണമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എഞ്ചിന് ശേഷിയനുസരിച്ച് 1500 മുതല്‍ 3000 സിസി വരെ ശേഷിയുള്ളവയാണ് കൂടുതലുള്ളത്; ആകെ 54.5 ശതമാനം (9,93,985 വാഹനം). 3001 മുതല്‍ 4500 സിസി വരെ എഞ്ചിനുള്ളവ 22.2 ശതമാനവുമായി (4,04,421 വാഹനം) രണ്ടാം സ്ഥാനത്തുണ്ട്.
ഭാരം കണക്കിലെടുത്താൽ മൂന്ന് ടണ്ണില്‍ താഴെ തൂക്കംവരുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതലുള്ളത്. ആകെ രജിസ്റ്റര്‍ ചെയ്തതിന്റെ 90.7 ശതമാനം, അഥവാ 16,55,501 എണ്ണം മൂന്ന് ടണ്ണില്‍ താഴെ തൂക്കംവരുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.